പൂഞ്ഞാർ തെക്കേക്കര പിഎച്ച്സിയിൽ ആവശ്യമരുന്നുകളുടെ ദൗർലഭ്യം രോഗികൾക്ക് തിരിച്ചടിയാകുന്നു. ഇ തോടെ സ്ഥിരമായി മരുന്നു കഴിക്കുന്നവർ പുറത്ത് നിന്നും മരുന്നുവാങ്ങേണ്ട അവസ്ഥയാണുള്ളത്. ആർദ്രം പദ്ധ തിയിൽ ഉൾപ്പെടുത്തിയാണ് പൂഞ്ഞാർ തെക്കേക്കര പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. പ്രഷർ, ഷുഗർ, ആസ്മ പോലുള്ള സ്ഥിരം മരുന്നു കഴിക്കേണ്ട രോഗങ്ങൾക്കുള്ള മരുന്ന് ലഭിക്കാത്തതാണ് നി രവദി രോഗികൾക്ക് തിരിച്ചടിയാകുന്നത്. പതിവായി മരുന്നുകഴിക്കുന്ന രോഗികൾക്ക് ഇത്തരം മരുന്നുകൾ പുറ ത്തേയ്ക്ക് കുറിച്ച് നല്കുകയാണ് ചെയ്യുന്നത്.
.കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 വരെ ഒപി സമയം നിർദേശിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമാണ് ഡോക്ടർമാരുള്ളത്. സ്വകാര്യ പ്രാക്ടീസിനായി ഉച്ചകഴിഞ്ഞ് ഡ്യൂട്ടി ചെയ്യാൻ ചില ഡോക്ടർമാർ വിസമ്മതിക്കുന്നതാണെന്നും ആക്ഷേപമുയരുന്നുണ്ട്. 250-ഓളം രോഗികൾവരെ ദിവസേന ചികിത്സ തേടിയെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ ലഭ്യമാക്കണമെന്നും ഒപി സമയം വൈകിട്ട് വരെയാ ക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
.ആശുപത്രി മാനേജിംഗ് കമ്മറ്റി വിളിച്ചു ചേർത്തിട്ട് മാസങ്ങളായെന്നും ആക്ഷേപമുണ്ട്. പപൂഞ്ഞാർ തെക്കേക്കര
FHC യിൽ O P സമയം
വൈകിട്ട് 6 മണി വരെ ആക്കണമെന്നും
ആവശ്യമായ മരുന്നുകൾ ഉടൻ ലെഭ്യമാക്കണമെന്നും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കോൺഗ്രസ്
പാർലിമെന്ററി പാർട്ടി യോഗം
അധികൃതരോടാവേശ്യപ്പെട്ടു. പാർലിമെന്ററി പാർട്ടി ലീഡർ റോജി തോമസ്, മുതിരെന്തിക്കൽ അദ്ധ്ഷ്യതയിൽ ചേർന്ന യോഗത്തിൽ P G ജനാർദ്ദനൻ, C K കുട്ടപ്പൻ,
രാജമ്മ ഗോപിനാഥ്, മേരി തോമസ്
എന്നിവർ പങ്കെടുത്തു.
.അതേസമയം ലഭ്യത കു റവുള്ള മരുന്നുകൾ അടിയന്തിരമായി ആശുപത്രിയിലെത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു പറഞ്ഞു. പഞ്ചായത്തിന്റെ പദ്ധതിയിൽ ഇതിനായി ഉടൻ തുക അനുവദിക്കും. ഈവനിംഗ് ഒപി ആരംഭിക്കണമെ ന്ന് മെഡിക്കൽ ഓഫീസർക്ക് നിർദേശം നല്കിയതായും പ്രസിഡന്റ് വ്യക്തമാക്കി.
0 Comments