Latest News
Loading...

പെതുനൻമാ ഫണ്ട് സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കുവാൻ നിർദ്ദേശം നൽകും


മൂന്നിലവ് : വൻകിട കമ്പനികളുടെ പെതുനൻമാ ഫണ്ട് കൂടുതൽ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുവാൻ നിർദേശം നൽകുമെന്ന് കമ്പിനി കാര്യങ്ങളുടെ പാർലമെൻറ്ററി സമതി അംഗം കൂടിയായ ജോസ് കെ മാണി എം പി പറഞ്ഞു.


.നെസ്‌ലെയും , കെ.എം മാണി ഫവുണ്ടേഷനും, ജെ.സി. ഐ യും ചേർന്ന് മേലുകാവ് മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലെ പ്രക്യതി ദുരന്തത്തിൽ ഉൾപ്പെട്ട 1000 ത്തോളും കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കുക ആയിരുന്നു അദ്ദേഹം.


.തോമസ്റ്റ് ചാഴിക്കാടൻ എംപി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, പ്രഫ. ലോപ്പസ് മാത്യൂ , നെസ്‌ലെ ഇന്ത്യ റിജണൽമാനേജർ ജോയി സ്കറിയ ജെ.സി.ഐ സോണൽ പ്രസിഡൻഡ് ബിനു ജോർജ് അഡ്വ. ബിജു ഇളം തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.



.വിവിധ സ്ഥലങ്ങളിൽ നടന്ന കിറ്റ് വിതരണത്തിന് റ്റിറ്റേ തെക്കേൽ , മനേഷ് കല്ലറക്കൽ, സണ്ണി വടക്കേമുളഞ്ഞനാൽ, ജെറ്റേ, ടൈറ്റസ് പുന്ന പ്ലാക്കൻ , അജിത് പെമ്പ ളകുന്നേൽ, ജോയി അമ്മിയാനിക്കൽ സലീം യാക്കിരി ജോണി ആ ലാനി ബിജു മഴുവൻ ഞ്ചേരിയിൽ എന്നിവർ നേത്യത്വം നൽകി.

.

Post a Comment

0 Comments