Latest News
Loading...

അപകടമേഖലയായി മോനിപ്പള്ളി വളവ്

കിടങ്ങൂർ അയർക്കുന്നം റോഡിലെ മോനിപ്പള്ളി വളവ് സ്ഥിരം അപകടമേഖലയാകുന്നു. ഞായറാഴ്ച ഉച്ചയക്ക് മോനിപ്പള്ളി വളവിൽ കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

കോട്ടയം മാങ്ങാനം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച വിദേശത്തേയ്ക്ക് പോകുന്നതിന് മുന്നോ ടിയായി രാമപുരത്തുള്ള വീട്ടിലേയ്ക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. അയർക്കുന്നം ഭാഗത്ത് നിന്നും വ ന്ന കാർ വളവ് തിരിയാതെ സൈൻബോർഡ് തകർത്ത് പുരയിടത്തിന്റെ സംരക്ഷണഭിത്തിയിലിടിക്കുകയായി രുന്നു.

.2 കുട്ടികളും വാഹനത്തിലുണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടിയ്ക്ക് ചെറിയ പരിക്കേറ്റു. കുട്ടിയെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ പോലീസ് അപകടം നടന്നയുടനെ സ്ഥലത്തെ ത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു. എംജിയുടെ ഇലക്ട്രിക് കാറാണ് അപകടത്തിൽപ്പെട്ടത്.



.കിടങ്ങൂർ സിഗ്നൽ ജംഗ്ഷനിൽ നിന്നുമുള്ള റോഡിൽ ആദ്യത്തെ കൊടുംവളവാണിത്. കഴിഞ്ഞയിടെ നിയന്ത്രണം വിട്ട കാർ വളവ് തിരിയാതെ മരത്തിലിടിച്ചു അപകടമുണ്ടായിരുന്നു. അപകടങ്ങൾ തുടർക്കഥയാകുന്ന ഇവിടെ കു ടുതൽ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Post a Comment

0 Comments