Latest News
Loading...

ചേർപ്പുങ്കൽ ഹോളിക്രോസ്സിൽ ലഹരി വിരുദ്ധറാലി

ലഹരിരഹിത കേരളത്തിന് വേണ്ടിയുള്ള സംസ്ഥാന സർക്കാർ പദ്ധതികളുടെ ഭാഗമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ്സ് എച്ച് എസ് എസും കിടങ്ങൂർ പോലീസും, കൊഴുവനാൽ റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച  രാവിലെ 10 മണിക്ക് ആരംഭിച്ചു. സ്കൂൾ മാനേജർ വെരി റെവ. ഫാദർ. ജോസഫ് പാനാമ്പുഴ ഫ്ലാഗ്ഓഫ് ചെയ്തു .

.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബെല്ലാ ജോസഫ്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോജി തോമസ്, കിടങ്ങൂർ സ്റ്റേഷൻ എസ് ഐ ശ്രീ ഗോപകുമാർ, കൊഴുവനാൽ റോട്ടറി ക്ലബ് പ്രസിഡന്റ് ആന്റണി മാത്യു തോണക്കരപ്പാറയിൽ, സെക്രട്ടറി സനോ ജോസ് പിടിഎ പ്രസിഡന്റ് റ്റെഡി ജോർജ് എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments