Latest News
Loading...

കായീക താരങ്ങളെ അപമാനിച്ചതായി പരാതി.


പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ കായീക താരങ്ങളെ അപമാനിച്ചതായി പരാതി. കായീക താരം  നീന മാത്യുവിനും ഭർത്താവും കോച്ചുമായ  പിന്റോ മാത്യുവിനും നേരെയാണ്  അധിക്ഷേപമുണ്ടായത്  എന്നാണ് പരാതി


പ്രാക്ടീസിനായി എത്തിയ കായീക താര ദമ്പതികൾക്ക് മുന്നിൽ ട്രാക്കിൽ തടസ്സം സൃഷ്ട്ടിക്കുന്ന രീതിയിൽ സജീവ് കണ്ടത്തിൽ എന്ന മുൻ കായീകതാരം നടന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് സജീവ് തട്ടിക്കയറിയതെന്നാണ് പരാതി. തടസ്സം സൃഷ്ടിക്കരുത് എന്ന് പറഞ്ഞപ്പോഴാണ് സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആക്ഷേപിച്ചതെന്നു കായീക താര ദമ്പതികൾ പറഞ്ഞു. 


എന്നാൽ സജീവ് കണ്ടത്തിൽ ഈ ആരോപണത്തെ നിഷേധിച്ചു. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവാണ് നീന . സ്ത്രീത്വത്തെ അപമാനിച്ച തരത്തിൽ സംസാരിച്ചു എന്ന പരാതിയിൽ ഇവരുടെ മൊഴി രേഖപ്പെടുത്തി പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പാല എസ് എച്ച് ഒ കെ പി തോംസൺ പറഞ്ഞു.




Post a Comment

0 Comments