Latest News
Loading...

ഒരു ഗോതമ്പിന് ഒൻപത് ചെള്ള്

റേഷൻ കടകളിലെ ഗോതമ്പിൽ ചെള്ള് വ്യാപകമാകുന്നു. ഒരു ചാക്ക് ഗോതമ്പ് പരിശോധിച്ചാൽ ഗോതമ്പ് മണികളേക്കാൾ കൂടുതൽ ചെള്ള് ആണ് ഉള്ളത്. കുത്തിപ്പൊടിയുന്ന ഗോതമ്പ് തീർത്തും ഭക്ഷ്യയോഗ്യമല്ല. ഇതോടെ റേഷൻ വ്യാപാരികൾക്കും വലിയ നഷ്ടമാണ് സംഭവിക്കുന്നത്.

കടകളിൽ സ്റ്റോക്ക് എത്തുമ്പോൾ തന്നെ ചെള്ള് നിറഞ്ഞതായാണ് വ്യാപാരികൾ പറയുന്നത്. അരിയും ഗോതമ്പും അടക്കം  സാധനങ്ങൾ മിക്ക കടകളിലും ഒരു മുറിയിലാണ് സൂക്ഷിക്കുന്നത്. ഗോതമ്പ് ചാക്കുകളിൽ നിന്നും പടരുന്ന ചെള്ള് അരിചാക്കുകളിലേക്കും പടരുകയാണ്. 

ചാക്ക് പൊട്ടിച്ച് ഗോതമ്പ് വെയിലത്ത് വെച്ചാൽ ചെള്ള് ഇറങ്ങിപ്പോകുമെങ്കിലും ഗോതമ്പ് ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചിട്ടുണ്ടാകും. ഗോതമ്പു വാങ്ങിയിരുന്നവർ അതിനാൽ തന്നെ ആട്ടപ്പൊടിയാണ് വാങ്ങുന്നത്. 





Post a Comment

0 Comments