ബീഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള ദൃശ്യമാണ് ട്വിറ്ററിലൂടെ പുറത്ത് വന്നത്. അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്ന ഗംഗാനദിയുടെ ഒഴുക്കില്‍ പെട്ട ആനയും പാപ്പാനുമാണ് വീഡിയോയിലുള്ളത്. ശക്തമായ ഒഴുക്കില്‍ മുങ്ങിയും പൊങ്ങിയുമാണ് ഇരുവരെയും കാണാനാകുന്നത്.
ഇടയ്ക്ക് ആന മുഴുവനായി മുങ്ങിപ്പോകുന്നുണ്ട്. നീന്താന്‍ പോലുമാകാതെ ആന ബുദ്ധിമുട്ടുമ്പോള്‍ ധൈര്യം പകരുന്നത് പാപ്പാന്‍ ആണ്. സാഹസികമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇവര്‍ നീന്തി കരയ്‌ക്കെത്തുന്നത് വീഡിയോയില്‍ കാണാം. പുഴയുടെ കരയില്‍ ഇവരെയും നോക്കി ജനക്കൂട്ടവും ഉണ്ട്. ഇവരിലാരോ പകര്‍ത്തിയ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
0 Comments