Latest News
Loading...

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു

പൂഞ്ഞാര്‍ പെരിങ്ങുളം റോഡിൽ കാർ നിയന്ത്രണംവിട്ട് പുരയിടത്തിലേയ്ക്ക് മറിഞ്ഞു. കല്ലേക്കുളത്തിനും മുഴയന്‍മാവിനും ഇടയില്‍ ഒരു മണിയോടെയായിരുന്നു സംഭവം. 


പെരിങ്ങുളം ഭാഗത്ത് നിന്നും വന്ന കാര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് താഴേയ്ക്ക് മറിയുകയായിരുന്നു. കാര്‍ കൈതത്തോട്ടത്തിലേയ്ക്കാണ് മറിഞ്ഞത്. പെരിങ്ങുളം സ്വദേശിയായ യുവാവ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. 


കഴിഞ്ഞ ദിവസം ഇതിന് സമീപം ടിപ്പര്‍ ലോറി പുരയിടത്തിലേയ്ക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ബി എം ബി സി ടാറിങ് പൂർത്തിയായ ശേഷം ഈ റൂട്ടിൽ വാഹനങ്ങൾക്ക് അമിത വേഗത യാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.





Post a Comment

0 Comments