Latest News
Loading...

പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.


ഈരാറ്റുപേട്ട : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് രാജ്യത്തോടുള്ള വെല്ലുവിളി എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവിത്തറ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ ആർ അമീർഖാൻ പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തു.  എസ്എഫ്ഐ പൂഞ്ഞാർ ഏരിയ പ്രസിഡന്റ് എസ് സുരേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് നന്ദു,  ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി  റമീസ് ഫൈസൽ എന്നിവർ സംസാരിച്ചു.






Post a Comment

0 Comments