Latest News
Loading...

ഞായറാഴ്ചത്തെ ഒരു കോടി ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കേരള സർക്കാർ ഫിഫ്ടി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഈരാറ്റുപേട്ട സ്വദേശിക്ക്. ഈരാറ്റുപേട്ട നടയ്ക്കൽ വലിയവീട്ടിൽ നാസറിനാണ് ഞായറാഴ്ചത്തെ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സമ്മാനമായി ലഭിച്ചത്. എഫ്.വൈ. 220008 നമ്പരിലുള്ള ലോട്ടറി കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിന് സമീപത്തെ ടി.ബി. ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹാദേവ ലോട്ടറിക്കടയിലിൽ നിന്ന് ശനിയാഴ്ചയാണ് നാസർ എടുത്തത്. സമ്മാനാർഹമായ ലോട്ടറി നാസർ ഈരാറ്റുപേട്ട എസ്.ബി.ഐ. ബ്രാഞ്ചിൽ ഏൽപ്പിച്ചു. നടക്കൽ കൊല്ലംകണ്ടത്ത് മീൻ വ്യാപാരം നടത്തുകയാണ് നാസർ. 



സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന നാസറിന്റെ കുടുംബത്തിന് ലോട്ടറി ലഭിച്ചത് ഏറെ ആശ്വാസമായി. നേരത്തെ ലോട്ടറി സ്ഥിരമായി എടുക്കുമായിരുന്നു നാസർ  സാമ്പത്തിക ബുദ്ധിമുട്ടു കാരണം ലോട്ടറി എടുക്കുന്നത് നിർത്തിയിരുന്നു മുമ്പ് 5000 രൂപ വരെ സമ്മാനത്തുക ലഭിച്ചിട്ടുണ്ടെങ്കിലും അതിൽകൂടുതൽ തുകയുടെ ലോട്ടറി എടുത്തിട്ടുണ്ട്. സമ്മാനമായി ലഭിച്ച തുക കൊണ്ട് കടങ്ങൾ വിട്ടണമെന്നും സഹോദരങ്ങൾക്ക് സഹായം  ചെയ്യണമെന്ന ആഗ്രഹമാണ് നാസറിനുള്ളത്. ഭാര്യ റംല. മക്കൾ നവാസ് നഹാസ്.




Post a Comment

0 Comments