Latest News
Loading...

കാർഷിക സംസ്കാരം വളർത്തണം: മാണി സി കാപ്പൻ

മേലുകാവ്: കാർഷിക സംസ്കാരം വളർത്തിയെടുത്താൽ സാമൂഹ്യ പുരോഗതി നേടുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മേലുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.


പഞ്ചായത്ത് പ്രസിഡൻറ് തോമസ് സി വടക്കേൽ അധ്യക്ഷത വഹിച്ചു. അഡ്വ ഷോൺ ജോർജ്, ജെറോ ജോസ്, മറിയാമ്മ ഫെർണാണ്ടസ്, റ്റോണി മൈക്കിൾ, പ്രസന്ന സോമൻ, ബിൻസി ടോമി, അനുരാഗ് കെ ആർ, റ്റി ജെ ബെഞ്ചമിൻ, ഷീബാമോൾ ജോസഫ്, ഷൈനി ബേബി, ജോസ്കുട്ടി കോനൂക്കുന്നേൽ, അലക്സ് റ്റി ജോസഫ്, അഖില മോഹൻ, ബിജു സോമൻ, ഡെൻസി ബിജു എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments