Latest News
Loading...

പിസി ജോർജിനെതിരെ നടപടിയെടുക്കുക എസ് വൈ എസ്

 ഈരാറ്റുപേട്ട: നാനാ ജാതി മതസ്ഥരും സൗഹാർദ പൂർവം അധിവസിക്കുന്ന കേരളത്തിൽ ഗൂഢ തന്ത്രങ്ങൾ അജണ്ടയാക്കി വർഗീയത പറയുകയും ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യാനുള്ള പിസി ജോർജിന്റെ ശ്രമങ്ങൾക്ക് തടയിടാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സുന്നി യുവജന സംഘം (എസ് വൈ എസ്) കോട്ടയം ജില്ലാ ഘടകം അടിയന്തിരമായി ചേർന്ന സെക്രെട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
      

മുസ്ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ കലർത്തിയും ,ജനസംഖ്യ വർധിപ്പിച്ചു മുസ്‌ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു എന്നും അമുസ്ലിം മേഖലകളിൽ മുസ്‌ലിം സ്ഥാപനങ്ങൾ സ്ഥാപിച്ചു ഇതര മതസ്ഥരുടെ സമ്പത്ത് കൊള്ളയടിക്കുന്നു എന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും,തെറ്റിദ്ധരിപ്പിക്കാനുള്ള ജുഗുപ്സാവഹമായ നീക്കവുമാണ്.ഇത്തരം ആരോപണങ്ങൾക്കെതിരെ ഗൗരവമായി സർക്കാർ പ്രതികരിക്കേണ്ടതുണ്ട്.


ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിച്ചു മതങ്ങളെ തമ്മിൽ അകറ്റി അധികാരം കൈക്കലാക്കാനുള്ള സംഘ് പരിവാരത്തിന്റെ ചട്ടുകമായി ജോർജ് പ്രവർത്തിക്കുകയാണ്.ഇത്തരം നുണകൾ പടച്ചുവിട്ട് സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമങ്ങൾക്ക് തടയിടുകയും ജോർജിനെ തുറുങ്കിലടക്കുകയും ചെയ്യണമെന്ന് യോഗം സംസ്ഥാന സർക്കറിനോട് ആവശ്യപ്പെട്ടു.

   ജില്ലാ പ്രസിഡന്റ്‌ പിഎം അനസ് മദനിയുടെ അധ്യക്ഷതയിൽ.സെക്രട്ടറി ലബീബ് അസ്ഹരി ഉൽഘാടനം ചെയ്തു.
നിസാർ തിരുവാതുക്കൽ,സിയാദ് അഹ്‌സനി,ഹംസ മുസ്‌ലിയാർ, ലിയാഖത്ത് സഖാഫി,അബ്ദുറഹ്മാൻ സഖാഫി,ആരിഫ് ഇൻസാഫ്,ശിഹാബ്‌ കാട്ടിക്കുന്നു സംസാരിച്ചു

Post a Comment

0 Comments