Latest News
Loading...

സ്വീകരണം നൽകി

കടനാട് : മിസ്റ്റർ ഇന്ത്യയിൽ വെങ്കല മേഡൽ ജേതാവും മിസ്റ്റർ വേൾഡ് പ്രഥമ ആറിലും ഇടം നേടിയ ഡിവൈഎഫ്ഐ മറ്റത്തിപാറ യൂണിറ്റ് പ്രസിഡന്റ്‌ പിടി ജോസിന് സ്വീകരണം നൽകി.കടനാട് സഹകരണ ബാങ്കിൽ നടന്ന സ്വീകരണ യോഗം ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. 

ട്രെഷറർ സതീഷ് വർക്കി, വൈസ് പ്രസിഡന്റ്‌ മിഥുൻ ബാബു, ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ , മേഖല സെക്രട്ടറി ജിത്തു കുര്യാക്കോസ്,ലോക്കൽ കമ്മിറ്റി അംഗം കെ എ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. യോഗത്തിന് മേഖല പ്രസിഡന്റ്‌ ശരത് ശിവൻ അദ്യക്ഷനായി.


Post a Comment

0 Comments