Latest News
Loading...

നടയ്ക്കലില്‍ നിന്നും പെരുംപാമ്പിനെ പിടികൂടി

ഈരാറ്റുപേട്ട നടയ്ക്കല്‍ മുണ്ടക്കല്‍പറമ്പില്‍ ഭാഗത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി.  ഏകദേശം 15 കിലോ യോളം തൂക്കം വരുന്ന പാമ്പിനെയാണ് ഇവിടെ കണ്ടെത്തിയത്. 


പ്രദേശത്തെ തോട്ടില്‍ പൂച്ചയെ വിഴുങ്ങിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. ആപതാ മിത്ര വാളണ്ടിയര്‍ യൂസഫ് പുതുപ്പറമ്പില്‍, അനസ് പുളിക്കല്‍ എന്നിവരും പ്രദേശവാസികളും ചേര്‍ന്ന് പാമ്പിനെ പിടികൂടി. പിന്നീട് വനംവകുപ്പിനെ ഏല്‍പിക്കാനായി പാമ്പിനെ പാമ്പുപിടുത്ത വിദഗദ്ധന്‍ നസീബ് പടിപ്പുരയ്ക്കലിനെ ഏല്‍പിച്ചു.