Latest News
Loading...

ബ്ലോക്ക് പഞ്ചായത്ത് പരിപാടിയില്‍ സ്ഥലം എംഎല്‍എയെ ക്ഷണിച്ചില്ല

 ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള അംഗപരിമിതരായ ഗുണഭോക്താക്കള്‍ക്ക്  മുച്ചക്രവാഹനവും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നടന്നു. വിതരണ പരിപാടിയില്‍ സ്ഥലം എംഎല്‍എയാ യ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പങ്കെടുപ്പിച്ചില്ല പകരം മാണി സി കാപ്പന്‍ എംഎഎയാണ് പരുപടി ഉദ്ഘാടനം ചെയ്തത്.  


പരിപാടി സംബന്ധിച്ച് തന്നെ കത്ത് മുഖേനയോ ഫോണ്‍ വഴിയോ അറിയിച്ചിരുന്നില്ലെന്ന് അഡ്വ സെബാസ്റ്റ്യന്‍ കു ളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. സ്ഥലം എംഎല്‍എയായ തന്നെ പ്രോട്ടോക്കോള്‍ പ്രകാരം അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി കൂടാതെയാണ് ഭരണസമിതി ഉദ്ഘാടനം തീരുമാനിച്ചതെന്നും രാഷ്ട്രീയ പ്രരീതിമായി മനപ്പൂര്‍വമാണ് സ്ഥലം എംഎല്‍എ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രമ മോഹന്‍ പറഞ്ഞു. 

അതേസമയം, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 4 പഞ്ചായത്തുകള്‍ പാലാ എംഎല്‍എയുടെ നിയോജക മണ്ഡല പ രിധിയിലായതിനാലാണ് മാണി സി കാപ്പനെ ക്ഷണിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്കിന്റെ പരിപാടികള്‍ക്ക് കാപ്പനെ ക്ഷണിക്കാനോ സ്വീകരണം നല്കാനോ ഇതുവരെ സാധിച്ചിരുന്നില്ല. അതിനാല്‍ അടുത്ത പരിപാടിയ്ക്ക് പാലാ എംഎല്‍എയെ ക്ഷണിച്ച് സ്വീകരണം നല്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയാണ് തീരുമാനി ച്ചതെന്നും അവര്‍ പറഞ്ഞു. പൂഞ്ഞാര്‍ എംഎല്‍എയെ യാതൊരുവിധത്തിലും അവഗണിച്ചിട്ടില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Post a Comment

0 Comments