Latest News
Loading...

മോനിപ്പള്ളിയില്‍ വാഹനാപകടം. രണ്ടു പേര്‍ മരിച്ചു


എംസി റോഡില്‍ മോനിപ്പള്ളിയില്‍ വാഹനാപകടം. കാറും ടോറസും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30നാണ് അപകടം ഉണ്ടായത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങിയ പന്തളം സ്വദേശികളാണ് മരിച്ചത്.




പറന്തല്‍ തൊട്ടിലുവിളവീട്ടില്‍ ഗോപാലകൃഷ്ണപിള്ള മകന്‍ ശ്രീജിത്ത് (33) പറന്തല്‍ കലതിവിളയില്‍ മനോജ് (33) എന്നിവരാണ് മരിച്ചത്. ടോറസ് ലോറി ഓടിച്ചിരുന്ന സോമനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




Post a Comment

0 Comments