Latest News
Loading...

വാഹനാപകടം. ദീ​പി​ക പ​ര​സ്യ വി​ഭാ​ഗം ഏ​രി​യ മാ​നേ​ജ​ര്‍ മരിച്ചു

പാലാ ഇടപ്പാടിയില്‍ തിങ്കളാഴ്ച രാത്രിയില്‍ കാറിന് പിന്നില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. പൂഞ്ഞാര്‍ പാതാമ്പുഴ മുക്കുഴി സ്വദേശി ജിയോ ജോര്‍ജ്ജ് (58) ആണ് മരിച്ചത്. ദീ​പി​ക പ​ര​സ്യ വി​ഭാ​ഗം ഏ​രി​യ മാ​നേ​ജ​ര്‍  ആയിരുന്നു.



തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇടപ്പാടിയ്ക്ക് സമീപം അപകടമുണ്ടായത്. ജോലി കഴിഞ്ഞ് ജിയോ വീട്ടിലേയ്ക്ക് വരുന്ന വഴി ഇടപ്പാടിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ജിയോയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. 

അടുത്തമാസം റിട്ടയര്‍ ചെയ്യാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഡോ. ​ലെ​നി ജി​യോ, ക​ടു​ത്തു​രു​ത്തി മാ​മ​ല കു​ടും​ബാം​ഗം. മ​ക്ക​ള്‍: മേ​ഖ, വ​ര്‍​ഷ, ആ​കാ​ശ്.

Post a Comment

0 Comments