Latest News
Loading...

സർക്കാർ പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുന്നു : അഡ്വ. ഷോൺ ജോർജ്

 കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളം പോലും നൽകാൻ വകയില്ലാതെ പ്രതിസന്ധിയിലായ സംസ്ഥാന സർക്കാർ ജനപ്രതിനിധികളെ വെച്ച് പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തി വികസന മുരടിപ്പ് മറച്ചുവയ്ക്കാൻ പുകമറ സൃഷ്ടിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. കേരള ജനപക്ഷം സെക്യുലർ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എംഎൽഎ നടത്തുന്ന പ്രഖ്യാപനങ്ങൾ ഇതിന് ഉത്തമ ഉദാഹരണമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ ജനപ്രതിനിധി അനുവദിച്ചതും,നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും, പൂർത്തീകരിച്ചത് പോലുമായ പദ്ധതികൾ എല്ലാ മാസവും മാറിമാറി പത്രങ്ങളിൽ നൽകുന്നത് വികസന മുരടിപ്പ് മറച്ചുവയ്ക്കാനും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമാണ് . 

മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയതല്ലാതെ ഈ സർക്കാർ അധികാരമേറ്റ ശേഷം ഭരണാനുമതി ലഭിച്ച പദ്ധതികൾ തുച്ഛമാണ്. ഒരു വർഷം എം.എൽ.എ ആസ്തി വികസന ഫണ്ട് കൊറോണ മൂലം വെട്ടിച്ചുരുക്കിയ ഒരു കോടിയും,എംഎൽഎ ഫണ്ട് ഒരു കോടിയും ഉൾപ്പെടെ ആകെ രണ്ടു കോടി രൂപ ഫണ്ടുള്ള ജനപ്രതിനിധി ഇപ്പോൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന തുക കണ്ടാൽ തന്നെ തട്ടിപ്പ് മനസ്സിലാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എഫ് കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ജോർജ് വടക്കൻ, അഡ്വ.ജോർജ് ജോസഫ് കാക്കനാട്, തോമസ് വടകര,ടോമി ഈറ്റതോട്,പി.വി.വർഗീസ് പുല്ലാട്ട്, റെജി ചാക്കോ, റെന്നി ഇടയാടിയിൽ, സെബാസ്റ്റ്യൻ കുറ്റിയാനി, അനിൽകുമാർ മഞ്ഞപ്ലാക്കൽ,സണ്ണി കദളിക്കാട്ടിൽ,സജി കുരീക്കാട്ട്, ജോജോ പാമ്പടത്ത്, ജോഷി മുട്ടത്ത്, ബാബുക്കുട്ടൻ മുക്കൂട്ടുതറ, ജോസഫ് ഒറ്റപ്ലാവൻ, ജോജിയോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments