Latest News
Loading...

മുക്കുഴി പാലം പൂർത്തിയായി

 മുൻ എം.എൽ എ പി.സി ജോർജ് 2020-21 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന 30 ലക്ഷം രൂപയും വാർഡ് മെമ്പർ അനിൽ കുമാർ മഞ്ഞപ്ളാക്കൽ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 9 ലക്ഷം രൂപയും വിനിയോഗിച്ച് നിർമ്മാണം നടന്നു കൊണ്ടിരുന്ന മുക്കുഴി പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും നിർമ്മാണം പൂർത്തിയായി

മുക്കുഴി തൊട്ടിപ്പാറ, കൂട്ടക്കല്ല് ,കണിയാരപ്പാറ ഭാഗത്തെ ജനങ്ങളുടെ വളരെക്കാലമായുള്ള ഒരു സ്വപ്നമായിരുന്നു വാഹനഗതാഗതം സാധ്യമാവുന്ന ഒരു പാലം, ഈ പാലത്തിൻ്റെ നിർമ്മാണത്തോടു കൂടി ഈ പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഒരു വാഹനം വീട്ടിലെത്തിച്ച് രോഗികളെയും ,പ്രായമായവരെയും വാഹനങളിൽ ആശുപത്രിയെലത്തിച്ച് ചികിത്സ ഉറപ്പാക്കാൻ കഴിയുന്ന സാഹചര്യമായി, സമയത്ത് ചികിത്സ കിട്ടാതെ വന്നതു കൊണ്ട് പല ആപത്തുകളും മുമ്പ് ഇവിടെയുണ്ടായിട്ടുണ്ട്.

പാതാമ്പുഴയിൽ നിന്ന് കുന്നോന്നിയ്ക്ക് വരുന്ന ചെറു വാഹനങ്ങൾക്ക് പൂഞ്ഞാറിൽ വരാതെ കടലാടിമറ്റം വഴി കുന്നോന്നിക്ക് പോകുവാനുള്ള ഒരു പാരലൽ വഴി കൂടിയാണിത്, ഇതു വഴി 2 കിലോമീറ്ററോളം ദൂരം ലാഭിക്കുവാനും സാധിക്കും, ഈ പാലം കൂടി പൂർത്തിയായ തോട് കൂടി കടുപാറ വാർഡിൻ്റെ വികസന കുതിപ്പിന് തന്നെ ഇത് കാരണമാവും.

       പാലം നിർമ്മാണത്തിന് ഫണ്ട് അനുവദിച്ച മുൻ MLA PC ജോർജ് നെയും, പാലം എന്ന സ്വപ്നം സഫലീകരിക്കുവാൻ മുഴുവൻ സമയ പ്രവർത്തനം നടത്തിയ വാർഡ് മെമ്പർ അനിൽ കുമാർ ,മഞ്ഞപ്ളാക്കലിനെയും പ്രദേശവാസികൾ നന്ദി അറിയിച്ചു,

Post a Comment

0 Comments