Latest News
Loading...

യൂത്ത് ലീഗ് കെ.എസ്.ഇ.ബി ഓഫീസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.



ഈരാറ്റുപേട്ട ടൗൺ പ്രദേശങ്ങളിൽ കഴിഞ്ഞ നാളുകളിലായി തുടർച്ചയായി അനുഭവിക്കുന്ന വൈദ്യുതി തകരാറിന് കൃത്യമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ടും, വിവിധ ആവശ്യങ്ങളുമായി ഓഫീസിലെത്തുന്ന ഉപഭോക്താക്കളോട് ധിക്കാരപരമായി പെരുമാറുന്ന അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ധാർഷ്ഠ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.


.
യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് അമീൻ പിട്ടയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ്ണ നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ റിയാസ് പ്ലാമൂട്ടിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ ജന: സെക്രട്ടറി യഹിയ സലിം സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഫൈസൽ മാളിയേക്കൽ, റാസ്സി പുഴക്കര, അൻവർ മുരിക്കോലി, ജുനൈദ് കാട്ടാമല, ഷിഹാബ് കാട്ടാമല, ആഷിഖ് അസീസ് എന്നിവർ പ്രസംഗിച്ചു.

.

Post a Comment

0 Comments