Latest News
Loading...

ഉത്ര കൊലക്കേസ് : വിധി മറ്റന്നാൾ

 കേരളത്തെ നടുക്കിയ ഉത്ര കൊലപാതകത്തിൽ ഉത്രയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിനെ കൊല്ലം കോടതി കുറ്റക്കാരനാണെന്ന്  കണ്ടെത്തി . കേസ് വിധി  പറയാൻ  മറ്റന്നാളത്തേയ്ക്ക് മാറ്റി.

 

.അഞ്ചൽ സ്വദേശിയായ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ആറാം അഡിഷനൽ സെഷൻസ് ജഡ്ജ് എം മനോജ് മുൻപാകെയാണ് കേസിന്റെ വിചാരണ നടന്നത്. .

.അഞ്ചൽ ഏറം വിഷു (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര (25) യ്ക്ക് 2020 മേയ് ആറിന് രാത്രിയാണ് പാമ്പു കടിയേറ്റത്. ഏഴിനു പുലർച്ചെയാണു മരിച്ച നിലയിൽ കണ്ടത്. ഇന്ത്യയിൽ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നാമത്തേതാണ് ഉത്രയുടേത്

Post a Comment

0 Comments