Latest News
Loading...

വെള്ളത്തില്‍ മുങ്ങി ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷന്‍



വെള്ളപ്പൊക്കത്തിൽ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനില്‍ കനത്ത നാശനഷ്ടം. രക്ഷാപ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ഭൂരിഭാഗം ഉപകരണങ്ങളും വെള്ളപൊക്കത്തിൽ പെട്ടു. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഫയലുകളും നശിച്ചു. ടെലിഫോൺ ബന്ധവും വിഛേദിക്കപെട്ടു. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. വാഹനങ്ങളും വെള്ളപൊക്കത്തിൽ അകപെട്ടിരുന്നു.



പരിമിതികളുടെ നടുവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിശമന സേനാ യൂണിറ്റിന് വെള്ളപൊക്കം ഇരട്ടി പ്രഹരമായി. യൂണിറ്റ് ഓഫീസിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലായി. കോംപൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസും ക്വിക്ക് റെസ്പോൺസ് വെഹിക്കിളും വെള്ളത്തിനുളളിലായി. വാച്ച് റൂം, സ്റ്റോർ റൂം, ഓഫീസ്, ജീവനക്കാരുടെ റെസ്റ്റ് റൂം, കിച്ചൻ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. 



മുറികളിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ വെള്ളം കയറി നശിച്ചു. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഉപകണങ്ങളും വെള്ളം കയറി തകരാറിലായി. പവ്വർ ലൈറ്റ്, ഹൈഡ്രോളിക് റെസ്ക്യൂ ടൂൾ , മെഷീൻ വാൾ,  ഫ്ലോട്ട് പമ്പ് എന്നിവയെല്ലാം വെള്ളം കയറി നശിച്ചു. പല സാധനങ്ങളും ഒഴുകിപോവുകയും ചെയ്തു. ജീവനക്കാരുടെ യൂണിഫോം, ഫയർ സ്യൂട്ട്, റെയിൻ കോട്ട ലൈഫ് ജാക്കറ്റ്, യൂണിഫോം വിത്ത് ആർട്ടിക്കർസ്, കിറ്റ് ബോക്സ്, തുടങ്ങി പല സാധനകളും വെള്ളത്തിൽ ഒഴുകി പോയി.



ഇൻവർട്ടർ, ബാറ്ററി, കംപ്യൂട്ടർ, പ്രിന്റർ, ടെലഫോൺ എന്നിവയെല്ലാം വെള്ളം കയറി നശിച്ചു. അൻപത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുനത്. സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന ഡീസലിലും പെട്രോളിലും വെള്ളം കയറി ഉപയോഗ ശൂന്യമായി. ജീവനക്കാരുടെ അടുക്കള ഉപകരണങ്ങൾ പൂർണമായും ഒഴുക്കിൽ പെട്ടു. ഓഫീസിനോട് ചേർന്ന് മീൻ വളർത്തിയിരുന്ന ടാങ്കും ചെളിവെള്ളം നിറഞ്ഞു. 



അടിയന്തര സാഹചര്യത്തെ നേരിടാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ ഈരാറ്റുപേട്ട ഫയർഫോഴ്സിനുള്ളത്. പൂഞ്ഞാർ മറ്റക്കാട് പുതിയ ഫയർ സ്റ്റേഷൻ മന്ദിര നിർമ്മാണം അന്തിമഘട്ടത്തിലാണ്.

Post a Comment

0 Comments