Latest News
Loading...

ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മാണം പുനരാരംഭിച്ചു



കടുത്തുരുത്തി പാലാ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. ഏറെക്കാലം സാങ്കേതിക തടസങ്ങളില്‍ കുടുങ്ങിക്കിടന്ന ശേഷമാണ് നിര്‍മാണജോലികള്‍ വീണ്ടും ആരംഭിച്ചത്. ചേര്‍പ്പുങ്കല്‍പള്ളിയുടെ വശത്ത് തൂണ്‍ സ്താപിക്കുന്നതിനുള്ള ജോലികളാണ് ആരംഭിച്ചത്. നിര്‍മാണജോലികളെ തുടര്‍ന്ന് നിലവിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം ഇന്നും നാളെയും നിരോധിച്ചിരിക്കുകയാണ്. 


.പാലാ ഏറ്റുമാനൂര്‍ റോഡില്‍ നിന്നും, തേര്‍പ്പുങ്കല്‍ പള്ളിയുടെ സമീപത്ത് നിന്നും പാലത്തിലേയ്ക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്. ഇന്നലെയാണ്് നിര്‍മാണം ആരംഭിക്കുന്നതായും റോഡ് യാത്ര തടസ്സപ്പെടുമെന്നും അറിയിപ്പ് വന്നത്. ഇത് പലരും അറിയാതെ ഇതുവഴിതന്നെയെത്തുകയും ചെയ്തു. മാര്‍ സ്ലീവ മെഡിസിറ്റി ആശുപത്രിയിലേയ്ക്കും ബിവിഎം കോളേജിലേയ്ക്കുമുള്ള നിരവധി പേര്‍ പതിവുപോലെ എത്തി തിരികെ പോകേണ്ടിവന്നു. 

.ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലേക്കുള്ള യാത്രക്കായി പകരം റോഡുകള്‍ ഉപയോഗിക്കേണ്ടതാണെന്നു ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ  മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. പാലാ ഭാഗത്ത് നിന്നും വരുന്നവര്‍ മുത്തോലികവല  തിരിഞ്ഞ് മുത്തോലി കടവിലെത്തി വലത്തേക്ക് തിരിഞ്ഞു മൂന്ന് കിലോമീറ്റര്‍ ചെന്നാല്‍ ചേര്‍പ്പുങ്കല്‍ പള്ളി കവലയില്‍ എത്തിച്ചേരാവുന്നതാണ്. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ കുമ്മണ്ണൂര്‍ കവലയ്ക്കു ശേഷമുള്ള ആദ്യമുള്ള വലത്ത് റോഡില്‍ പ്രവേശിച്ച് ചെമ്പിളാവിലെത്തി ചേര്‍പ്പുങ്കല്‍ പള്ളി റോഡിലേക്കും വരാവുന്നതാണ്.

Post a Comment

0 Comments