Latest News
Loading...

ജനങ്ങളിൽ രക്തദാന അവബോധം വളർത്തണം: മന്ത്രി വി.എൻ. വാസവൻ


കോട്ടയം: രക്തദാനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെയും കുട്ടികൾക്കു നൽകുന്ന ന്യൂമോകോക്കൽ കോൺജ്യൂഗേറ്റ് വാക്സിൻ(പി.സി.വി.) വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
കോവിഡ് കാലത്ത് രക്തദാനത്തിൽ വന്നിട്ടുള്ള കുറവ് പരിഹരിക്കപ്പെടണം. യുവജനങ്ങൾ രക്തദാനത്തിന് മുന്നോട്ടുവരുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചാലുകുന്ന് പള്ളിവാതുക്കൽ ജോൺ ജോസഫ്-റിറ്റിമോൾ തോമസ് ദമ്പതികളുടെ മകൾ എമിയ ജോണിന് പി.സി.വി. വാക്‌സിൻ നൽകിയായിരുന്നു വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായി. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി രക്തം ദാനം ചെയ്ത് നിർവഹിച്ചു. 

.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ജെസി സാജൻ, ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, റെജി എം. ഫിലിപ്പോസ്, പി.കെ. വൈശാഖ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ്മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ്‌ഫോറം ജനറൽ കൺവീനർ ഷിബു തേക്കേമറ്റം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.എൻ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, ഹൈമി ബോബി, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവ രക്തം ദാനം ചെയ്തു. സംസ്ഥാനത്ത് കുഞ്ഞുങ്ങൾക്ക് 11 മാരകരോഗങ്ങൾക്കുള്ള സൗജന്യ വാക്സിനുകളാണ് നൽകുന്നത്. ഇവയ്ക്കൊപ്പം ന്യൂമോകോക്കൽ കോൺജ്യൂഗേറ്റ് വാക്സിൻ (പി.സി.വി) കൂടി നൽകിത്തുടങ്ങി.  
.നൂറ്റിപതിനൊന്ന് പ്രാവശ്യം രക്തം നൽകിയതിന്റെ സന്തോഷത്തിലാണ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം. രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പിൽ പങ്കാളിയായതോടെ 111-ാം തവണ രക്തദാനത്തിന്റെ ഭാഗമായി. പാലാ കൊഴുവനാൽ സ്വദേശിയായ ഷിബു പതിനെട്ടാം വയസിലാണ് രക്തദാനം ആരംഭിച്ചത്. മൂന്നു മാസത്തിലൊരിക്കൽ രക്തദാനം ചെയ്യുന്നു. 52-ാം വയസിലും ഇതു തുടരുകയാണ്. രക്തദാനം ജീവദാനമെന്നാണ് വിശ്വസിക്കുന്നതെന്നും മഹാദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യമെന്നും ഷിബു പറയുന്നു. നമ്മുടെ രക്തം സ്വീകരിച്ച ഒരാൾ ജീവനോടെയിരിക്കുന്നുവെന്ന് അറിയുന്നതിലെ സന്തോഷം ചെറുതല്ലെന്നും അദ്ദേഹം പറയുന്നു. ജില്ലാ സന്നദ്ധ രക്തദാനസമിതിയുടേയും പാലാ ബ്ലഡ്‌ഫോറത്തിന്റയും ജനറൽ കൺവീനറും ലയൺസ് ക്ലബ് ഇന്റർ നാഷണലിന്റെ ബ്ലഡ് ബാങ്ക് ക്യാമ്പ് കോ-ഓർഡിനേറ്ററുമാണ്. ഭാര്യ: റെനി. മക്കൾ: എമിൽ ടോം ഷിബു, എലേന സൂസൻ ഷിബു. 

.രക്തദാനദിനത്തിൽ രക്തംദാനം നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ജില്ലാ പൊലീസ് മേധാവിയും. രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി രക്തം ദാനം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, ഹൈമി ബോബി, പാലാ ബ്ലഡ്‌ഫോറം ജനറൽ കൺവീനർ ഷിബു തേക്കേമറ്റം എന്നിവരും ഉദ്യോഗസ്ഥരും വിദ്യാർഥികളുമടക്കം 30 പേർ രക്തം ദാനം ചെയ്തു. 


Post a Comment

0 Comments