Latest News
Loading...

ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സമയബന്ധിതമായി നടപ്പാക്കും: മുഖ്യമന്ത്രി



 ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.ഡോ. എൻ ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.


.വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മലയാളം പ്ലാന്റേഷനെ പദ്ധതിക്കായി തെരഞ്ഞെടുത്തതായും .നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാതപഠനവും നടത്തുന്നതിനായി ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.ഇവർ സമര്‍പ്പിച്ച പ്രാഥമിക ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്‌. വിശദാംശങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തേടിയിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് മറുപടി നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു.


.വിമാനത്താവള നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍, ഡി.പി.ആര്‍ തയ്യാറാക്കല്‍ എന്നിവയുടെ നോഡല്‍ ഏജന്‍സിയായി KSIDC യെ ആണ് ചുമതലപ്പെടുത്തുയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ടെന്ന്‌  മുഖ്യമന്ത്രിക്കുവേണ്ടി ദേവസ്വം  മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി