Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് ദിനാചരണം



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് ദിനാചരണത്തിന്റെ ഭാഗമായി എക്സിബിഷൻ സംഘടിപ്പിച്ചു. എഴുപതിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഐസിഡിഎസ് ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ തുടക്കം  കുറിച്ചുകൊണ്ട്  വർണ്ണശബളമായ കരകൗശല വസ്തുക്കളുടെ പ്രദർശനം ആണ് ഗ്രാമ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. 

.ഗ്രാമപഞ്ചായത്ത് മെമ്പർ അമ്മിണി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എക്സിബിഷൻ ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. 


.ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി,മാജി തോമസ്, നജീമ പരീക്കൊച്, ഐ സി ഡി എസ് സൂപ്പർവൈസർ രശ്മി ആർ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments