Latest News
Loading...

തിടനാട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ "ഗാന്ധി സ്‌മൃതി സന്ദേശ യാത്ര

നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മജിയുടെ 152-ാം ജന്മദിനത്തിൽ തിടനാട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ "ഗാന്ധി സ്‌മൃതി സന്ദേശ യാത്ര" പൂഞ്ഞാർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് തിടനാട് കുരിശുങ്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. 
.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് കാലായിന്റെ നേതൃത്വത്തിൽ തിടനാട് ടൗണിലേക്ക് നടന്ന സന്ദേശ യാത്രയുടെ സമാപന സമ്മേളനം DDC മെബർ വർക്കിച്ചൻവയം പോത്തനാൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 


.ബ്ലോക്ക് ജനറൽ സെക്രട്ടറി റോയി തുരുത്തിയിൽ, പഞ്ചായത്ത് മെംബർ എ.സി. രമേശ് കെ.പി.സി.സി വിചാർ വിഭാഗ് മണ്ഡലം പ്രസിഡന്റ് ജോയി പാതാഴ സാവിയോ ഇലഞ്ഞിമറ്റം, ജോസഫ് കിണറ്റുകര, കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെ നേതാക്കളും നിരവധി പ്രവർത്തകരും യാത്രയിലും തുടർന്നുള്ള സമ്മേളനത്തിലും പങ്കെടുത്ത് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

Post a Comment

0 Comments