Latest News
Loading...

പോപുലർ ഫ്രണ്ട് പൊതുയോഗം നടത്തി.

 മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വംശഹത്യക്ക് കളമൊരുക്കുന്ന ഹിന്ദുത്വ- ഭരണകൂട അജണ്ടക്കെതിരേ സംസ്ഥാന വ്യാപകമായി കാംപയിന്റ് ഭാഗമായി നടയ്ക്കൽ ഏരിയാ കമ്മിറ്റി നേത്യതത്തിൽ ഹുദാ ജംഗ്ഷനിൽ നടത്തിയ പൊതുയോഗം നോർത്ത് ഡിവിഷൻ പ്രസിഡന്റ് ഫൈസൽ ഫൈസി വിഷയാവതരണം നടത്തി.

മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വെച്ച് ഇന്ത്യയിൽ വലിയ തോതിലുള്ള വംശഹത്യ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന അന്താരാഷ്ട്ര പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവിധ രൂപത്തിലുള്ള മുസ്‌ലിം ഉന്മൂലന പദ്ധതിയാണ് അസം കേന്ദ്രീകരിച്ച് നടന്നുവരുന്നത്. അത് രാജ്യത്ത് മുഴുവൻ നടപ്പാക്കാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമാണ്. കുടിയേറ്റക്കാർ എന്ന ചാപ്പ കുത്തി 1983ൽ നെല്ലിയിൽ വംശഹത്യ നടത്തിയതും രാജ്യത്ത് ആദ്യമായി അസമിൽ എൻആർസി നടപ്പിലാക്കിയതും ഇതിന്റെ വ്യത്യസ്ത പരീക്ഷങ്ങളായിരുന്നു. എന്ന് ഫൈസൽ ഫൈസി പറഞ്ഞു. സൗത്ത് ഡിവിഷൻ പ്രസിഡന്റ് ഷാഹിദ് മറ്റയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീർ കെ.എ. സ്വാഗതവും ഏരിയാ പ്രസിഡന്റ് സാലിമുൽ ഹാദിനന്ദിയും പറഞ്ഞു.

Post a Comment

0 Comments