Latest News
Loading...

റബ്ബർ വില സ്ഥിരത 250 രൂപയാക്കണം. - പി.ജെ ജോസഫ്

കടുത്തുരുത്തി: റബ്ബർ വിലസ്ഥിരതാ ഫണ്ട് വർധിപ്പിച്ച് അടിസ്ഥാന തറവില 250 രൂപയാക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേതൃത്വ പഠന ക്യാമ്പിലെ പ്രതിനിധി സമ്മേളനം ഞീഴൂർ ലേ ഗ്രാന്റ് വാഴപ്പറമ്പിൽ കൺവെൻഷൻ സെന്ററിലെ എം.സി പോത്തൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
.

.പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. പെട്രോൾ - ഡീസൽ - പാചക വാതകത്തിന്റെ അന്യായമായ വിലവർദ്ധനവ് അടിച്ചേൽപ്പിച്ച് കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
    കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം മാഞ്ഞൂർ മോഹൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആമുഖ പ്രസംഗം നടത്തി

.കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് എക്സ് എം.പി, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം.പി, മുൻമന്ത്രി ഷെവ. ടി.യു കുരുവിള, ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എക്സ് എം.പി, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, സംസ്ഥാന നേതാക്കളായ ഇ.ജെ അഗസ്തി, പ്രോഫ. ഗ്രേസമ്മ മാത്യു, മേരി സെബാസ്റ്റ്യൻ, അപു ജോൺ ജോസഫ്, അഡ്വ. ജെയ്സൺ ജോസഫ്, തോമസ് കണ്ണന്തറ, സ്‌റ്റീഫൻ പാറാവേലി, ഡോ. മേഴ്സി ജോൺ മൂലക്കാട്ട്, രാഖേഷ് ഇടപ്പുര, ആപ്പാഞ്ചിറ പൊന്നപ്പൻ, ഡോ. ദിനേശ് കർത്ത, ജേക്കബ്ബ് കുര്യാക്കോസ്, ജോൺ നീലംപറമ്പിൽ, ഷിജു പാറയിടുക്കിൽ, തങ്കമ്മ വർഗീസ്, പി.ടി ജോസ് പാരിപ്പള്ളി, ഒ.ടി രാമചന്ദ്രൻ നായർ, സാബു ഒഴുങ്ങാലി, ജെയിംസ് തത്തംകുളം, ബോബൻ മഞ്ഞളാംമലയിൽ, ജോണിച്ചൻ പൂമരം, കുഞ്ഞുമോൾ റോയി, ജാൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments