Latest News
Loading...

യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി


കുന്നോന്നി:യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്‌ (എം)ചെയർമാൻ ശ്രീ. ജോസ് കെ മാണിക്കും പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനും സ്വീകരണം നൽകി. ഗിന്നെസ് റെക്കോർഡ് ജേതാവ് ശ്രീ.ഗിന്നസ് അബിഷ് അടക്കമുള്ള യുവാക്കൾ യൂത്ത് ഫ്രണ്ടിൽ അംഗത്വം സ്വീകരിച്ചത് യുവജനങ്ങൾക്കിടയിൽ കേരള കോൺഗ്രസിന്റെ സ്വീകാര്യത വർധിച്ചതിന്റെ പ്രതിഫലനമാണെന്ന് കൺവൻഷൻ ഉൽഘാടനം ചെയ്തുകൊണ്ട് ശ്രീ. ജോസ് കെ മാണി പറഞ്ഞു.

.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്‌ ശ്രീ.ഷോജി അയലൂക്കുന്നേൽ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊ.ലോപ്പസ് മാത്യു,സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റിയഗം ജോർജ്കുട്ടി ആഗസ്തി,നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാജൻ കുന്നത്ത്,
ശ്രീ.തോമസുകുട്ടി മുതുപുന്നക്കൽ,യൂത്ത് ഫ്രണ്ട് (എം)ജില്ലാ പ്രസിഡന്റ്‌ ശ്രീ.
രാജേഷ് വാളിപ്ലാക്കൽ, യൂത്ത് ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ.ജാൻസ് വയലിക്കുന്നേൽ,കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ ഇസഡ് ജേക്കബ്, അലോഷസ് എബ്രഹാം,

കേരള കോൺഗ്രസ്‌ (എം)മണ്ഡലം പ്രസിഡന്റ്‌ .ദേവസ്യാച്ചൻ വാണിയപ്പുര,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ .റെജി ഷാജി,അൻസാരിപാലയംപറമ്പിൽ,  
റോയി വിളക്കുന്നേൽ, തോമസ് ചെമ്മരപ്പളളി,ജോസുകുട്ടി കോക്കാട്ട്,ജോസ് വടകര,ജോസ് കോട്ടയിൽ, അജു ലൂക്കോസ്,അഡ്വ. ടിജോ,അമൽ കോക്കാട്ട്,ജെയ്സൺ പഴമ്പുരക്കൽ,അലൻ വാണിയപ്പുര,തോമസ് കുന്നിക്കൽ,നോബി കടങ്കാവിൽ, ഡേവിസ് പാംപ്ലാനി,സെബിൻ വലിയപറമ്പിൽ, അപ്പച്ചൻ കുറ്റിയാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments