Latest News
Loading...

വണ്ടിപ്പെരിയാറിൽ ചിത്രീകരിച്ച കല്യാണ വീഡിയോ വൈറല്‍



ഇനിയൊരു കല്യാണ  വീഡിയോ ആണ് പ്രക്ഷകരിലേക്ക് എത്തിക്കുന്നത്, ഇതിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ഇടുക്കി ജില്ലയിലെ പീരുമേട് തോട്ടം മേഖലയിലെ വണ്ടിപ്പെരിയാറിൽ ചിത്രീകരിച്ച വീഡിയോ ആണ് ഇത് , ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോ വണ്ടിപെരിയാർ വാളാർഡി എസ്റ്റേറ്റിൽ താമസിക്കുന്ന  സതീഷ് സുരേഷിന്റെയും  ഭാര്യ  സുമിത്രയുടെയും കല്യാണത്തോടനുബന്ധിച്ച് എടുത്ത വീഡിയോയാണ്.

ഒരു കല്യാണത്തിനോട്‌ അനുബന്ധിച്ച് എടുത്ത വീഡിയോ വാർത്ത ആക്കണോ എന്ന് ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ  നമ്മളെല്ലാവരും നവമാധ്യമങ്ങളിൽ ഡാൻസുകളും പാട്ടുകളും കണ്ടു രസിക്കുന്നവരാണ്.  എന്നാൽ പീരുമേട് തോട്ടം മേഖലയിൽ നിന്നും ഇത്തരം ഒരു കലാകാരന്റെ കലാവിരുത് കണ്ടിട്ടും കാണാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത് പ്രക്ഷകരിൽ എത്തിക്കുന്നത്.


വണ്ടിപെരിയാർ വാളാർഡി എസ്റ്റേറ്റിൽ തോട്ടം തൊഴിലാളികളായ  സുരേഷ്  ജ്യോതി ദമ്പതികളുടെ മൂത്ത മകനാണ് സതീഷ് സുരേഷ്,  തന്റെ ചെറുപ്പകാലം മുതൽ ഡാൻസിനോട്  ഏറെ കമ്പം തോന്നിരുന്നത് കൊണ്ട് മുമ്പ് പല വേദികളിലും  ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് കോയമ്പത്തൂരിൽ ജോലി ലഭിച്ച ശേഷം, ഡാൻസ് പഠനം  തുടങ്ങി ഇപ്പോൾ ഡാൻസ് അധ്യാപകൻ കൂടിയാണ് സതീഷ്.
.സെപ്റ്റംബർ പത്താം തീയതി ആണ് സതീഷിന്റെയും സുമിത്രയുടെയും വിവാഹം വാളാർഡി  ഭദ്രകാളി ദേവി ക്ഷേത്രത്തിൽ വച്ച് നടന്നത് . അന്ന് തന്ന ഫോട്ടോ എടുക്കാൻ വേണ്ടി വന്ന വഴിക്ക് ആണ് സതീഷിന് ഇത്തരമൊരു ആശയം ഉണ്ടായത്. പിന്നീട് കൂട്ടുകാരുടെയും പ്രദേശവാസികളുടെയും  സഹായത്തോടെ വീഡിയോ ചിത്രീകരിക്കുകയും ഇത് 
സതീഷിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ വലിയ സ്വീകരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്..

.തോട്ടം മേഖലയിൽ നിന്നും ഇത്തരമൊരു കലാകാരന്റെ  വീഡിയോ  വൈറലായത്. തോട്ടം മേഖലയിലെ മറ്റുള്ള യുവതലമുറയ്ക്കും കൂടി പ്രചോദനം ആയിരിക്കുകയാണ്.

Post a Comment

0 Comments