Latest News
Loading...

എം.എൽ.എ ഓഫീസിലേക്ക് UDF മാർച്ച് നാളെ

 ഈരാറ്റുപേട്ട: നഗരസഭയിലെ കുഴിവേലി കൗൺസിലറും കോൺഗ്രസ് അംഗവുമായ അൻസൽന പരിക്കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരിക്കുകയാണ് .വീട് പൂട്ടിയ ശേഷവും ഫോൺ ഓഫ് ചെയ്ത ശേഷവും കാണാതായ അൻസൽന പരിക്കുട്ടി ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിനെതിരെ എൽ.ഡി എഫിലെ 9 അംഗങ്ങളോടൊപ്പം അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിയിരിക്കുകയാണ്.

കൂറ് മാറ്റത്തിലൂടെ കോൺഗ്രസ് അംഗത്തെ ഒളിപ്പിച്ച എൽ.ഡി എഫ് നയങ്ങൾക്ക് എതിരെയും ,ഇതിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിന്നെതിരെയും, പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ നിലപാടിനെതിരെയും ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 5 ന്എം.എൽ.എ ഓഫീസിലേക്ക് യു.ഡി.എഫ് കൗൺസിലർമാരും ,യു.ഡി.എഫ് നേതാക്കന്മാരും പ്രതിഷേധ മാർച്ച് നടത്തും.പ്രതിഷേധ മാർച്ച് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും .

.പ്രതിഷേധ മാർച്ചിൽ മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ , ഐ.എൻ.റ്റിയു സി കേന്ദ്ര നിർവ്വാഹക സമിതി അംഗം തോമസ് കല്ലാടൻ ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ,നഗരസഭ ചെയർപേഴ്സൺ ,സുഹുറ അബ്ദുൽ ഖാദർ ,കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻറുംനഗരസഭ വൈസ് ചെയർമാനുമായ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് ,കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മജു പുളിക്കൻ,യു.ഡി.എഫ് നഗരസഭ കമ്മിറ്റി ചെയർമാൻ പി.എച്ച് നൗഷാദ് ,കൺവീനർ റാസി ചെറിയ വല്ലം ,കെ.എ മുഹമ്മദ് അഷ്റഫ് ,എം .പി സലീം ,കെ എ മുഹമ്മദ് ഹാഷിം ,ലത്തീഫ് വെള്ളൂ പറമ്പിൽ ,സിറാജ് കണ്ടത്തിൽ ,റസീം മുതുകാട്ടിൽ ,കെ കെ സാദിഖ് ,ഹസീബ് വെളിയത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം കൊടുക്കുന്നതാണ് .

.

Post a Comment

0 Comments