Latest News
Loading...

ഈരാറ്റുപേട്ടയിൽ 11 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി



ഈരാറ്റുപേട്ട മാർക്കറ്റിനു സമീപം പോലീസ് നടത്തിയ റെയ്ഡിൽ 11 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഈരാറ്റുപേട്ട മാർക്കറ്റ് റോഡിനു സമീപം പൂട്ടിയിട്ടിരുന്ന ഗോഡൗണിൽനിന്നാണ് നിരോധിത പുകയിൽ ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
. നടയ്ക്കൽ സ്വദേശി അമ്പഴത്തിനാൽ നവാസ് എന്നയാളുടെയാണ് കെട്ടിടം.  അമ്പഴത്തിനാൽ സക്കീർ എന്നയാളാണ് കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. നിരോധിത പുകയില ഉൽപ്പന്നങ്ങളായ 18,000 പാക്കറ്റ് ഹാൻസ്, 900 പാക്കറ്റ് കൂൾ, 2626 പാക്കറ്റ് ഗണേഷ് എന്നിവയാണ് കണ്ടെടുത്തത്. 

.ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വർഗീസിന്റെ നിർദ്ദേശാനുസരണം ഈരാറ്റുപേട്ട എസ്.ഐ. അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിൽനടന്ന പരിശോധനാ സംഘത്തിൽ എസ്.ഐ. തോമസ് സേവ്യർ, പോലീസ് ഉദ്യോഗസ്ഥരായ നിത്യ, ജോസിമോൾ, കിരൺ, ജില്ലാ നാർക്കോട്ടിക് സെൽ അംഗങ്ങളായ ശ്രീജിത്ത്, ഷെമീർ, അജയകുമാർ, കിരൺ എസ്.കെ, തോമസ് സെബാസ്റ്റിയൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments