Latest News
Loading...

മതേതരത്വം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. സുധാകരന്‍



കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാലായിലെത്തി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി സൗഹാര്‍ദ്ദപരമായ തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു. മതേതരത്തിന് പോറലേല്‍ക്കാത്ത സാഹചര്യം ഉണ്ടാകണമെന്നാണ് ഇവിടെ പറയാനുള്ളത്. അത് ബിഷപ്പിനെ അറിയിച്ചു.

ചങ്ങാനശേരി പിതാവിനെയും ഇമാമിനെയും പാലാ ബിഷപിനെയും കണ്ടുകഴിഞ്ഞു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം എല്ലാവരും പൊതുവില്‍ അംഗീകരിച്ചു. പ്രശ്‌നങ്ങള്‍ ദൂരീകരിക്കാനുള്ള നടപടികളാണ് ആവശ്യം. സര്‍ക്കാരിനോട് ഇക്കാര്യം 2 വട്ടം ആവശ്യപ്പെട്ടു. ന്നൊല്‍ നടപടിയുണ്ടായില്ല


.ആനപ്പുറത്ത് പോകുന്നവരോട് പട്ടി കുരച്ചതുപോലെയാണ് സര്‍ക്കാര്‍ നിലപാട്.  മുഖ്യമന്ത്രി ആ ആവശ്യം കേട്ടതായി പോലും ഭാവിച്ചില്ല. ഇന്‍ഡ്യയിലെ മതേതരതത്വം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. അത് ചെയ്ത് തീര്‍ക്കാനുള്ള സാഹചര്യ ഇവിടെയുണ്ട്. ബന്ധപ്പെട്ടവരുമായി ഒരു ആശയവിനിയമം നടത്തി പരിഹാരം കാണമാണ് ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. 
.ഇരുന്ന് ചര്‍ച്ച ചെയ്ത് വിശകലനം ചെയ്ത് വിഷയത്തില്‍ പരിഹാരം കാണും. ആടിന്റെ അകിട് നോക്കി കാലില്‍ കിടക്കുന്ന ചെയന്നായ പോലെയാണ് ബിജെപി. അവര്‍ അവസരം കിട്ടിയാല്‍ വിനിയോഗിക്കും. ഈ വിഷയം തീര്‍ക്കാനാണ് കോണ്‍ഗ്രസ് വന്നത്. അതിനുള്ള ചര്‍ച്ചയാണ് നടക്കുന്നത്. അതിന് പ്രതികൂലമായ ഒരു പ്രതികരണവും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല

.പ്രതിപക്ഷനേതാവിന്റെ കൂടെ പാലായില്‍ വരുമെന്ന് ഒരിടത്തും പറഞ്ഞിട്ടല്ല. ആവശ്യമുണ്ടെങ്കില്‍ കാണും. നിലവില്‍ ആ സാഹചര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. 

Post a Comment

0 Comments