Latest News
Loading...

മുസ്ലീം സമൂഹത്തിന് തന്നെ അപകടമാണ് SDPI- യെന്ന് പി.സി ജോര്‍ജ്ജ്



മുസ്ലിം സമൂഹത്തിന് തന്നെ അപകടമാണ് എസ്ഡിപിഐയെന്ന് പി സി ജോര്‍ജ് പറഞ്ഞു. SDPI യും CPM ഉം ഒന്നാണെന്നതിന്റെ തെളിവാണ് ഈരാറ്റുപേട്ട നഗരസഭയിലെ അവിശ്വാസ പ്രമേയ അവതരണത്തില്‍ കണ്ടത്. UDF ല്‍ നിന്നും കാല്മാറിയ ആളെ ചെയ്യര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിന്‍ മല്‍സരിപ്പിക്കാനാണ് CPM ന്റെ നീക്കമെന്നും PC ജോര്‍ജ് പറഞ്ഞു.


.CPM ഉം SDPlയും ഒന്നാണ് എന്നും PC പറഞ്ഞു .SDPI യുമായി ബന്ധമില്ലെന്നാണ് CPM പറയുന്നതെങ്കിലും പ്രവര്‍ത്തിയില്‍ വിപരീതമാണ്. കൂറുമാറിയെത്തിയ കൗണ്‍സിലറെ മന്‍സരിപ്പിക്കാനാണ് CPM ന്റെ നീക്കം. SDPlവോട്ട് ചെയ്താല്‍ രാജി വയ്ക്കുമൊ എന്നും PC ജോര്‍ജ് ചോദിച്ചു.

.SDPl താലിബാനിസ്റ്റുകളാണ്. രാജ്യത്ത് വര്‍ഗ്ഗീയവികാരമുണ്ടാക്കി നാടിനെ നശിപ്പിക്കുന്ന വര്‍ഗീയ കോമരങ്ങളും വഞ്ചകരുമാണ് SDPI. ഇവര്‍ മുസ്ലിം സമൂഹത്തിന് തന്നെ അപകടമാണെന്നും PC ജോര്‍ജ് പറഞ്ഞു.

.SFI പ്രവര്‍ത്തകനെ കൊന്നിട്ടും SDPl കാരായ പ്രതിയെ പിടിക്കാന്‍ പിണറായി തയ്യാറാകാത്തത് SDPI യും പിണറായിയും തമിലുള്ള ബന്ധത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഇതിനൊക്കെ ജനം പ്രതികരിക്കുമെന്നും പി.സി  ജോര്‍ജ് പറഞ്ഞു.

Post a Comment

0 Comments