ഈരാറ്റുപേട്ട : ദേശിയ വിദ്യാഭ്യാസ നയം 2020 പl,കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ, പൊതുമേഖല,സ്വാകാര്യ വത്കരണം, ഇന്ധന വിലവർധനവ് പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിച്ചു .
എസ്എഫ്ഐ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് നടത്തിയ കാൽനട ജാഥക്ക് ജില്ലാ വൈസ് പ്രസിഡന്റ് പി എ ഷെമീർ ക്യാപ്റ്റനും, ഏരിയ സെക്രട്ടറി കെബി അഖിൽ വൈസ് ക്യാപ്റ്റനും, പ്രസിഡന്റ് നന്തു എസ് ജാഥ മാനേജറുമായി.
.വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ജാഥ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്‌ഘാടനം നടത്തി. വൈകിട്ട് അഞ്ചു മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജങ്ക്ഷനിൽ ചേർന്ന് സമാപനം യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്‌ഘാടനം ചെയ്തു .
.സിപിഐ പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഡിവൈ എഫ്ഐ ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, മേഖല സെക്രട്ടറി കണ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിന് ഏരിയ പ്രസിഡന്റ് നന്ദു എസ് അദ്യക്ഷനായി. സെക്രട്ടറി കെ ബി അഖിൽ സ്വാഗതവും, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി ഹാഷിർ നന്ദിയും പറഞ്ഞു.