Latest News
Loading...

പ്ലാവ് നടീൽ പദ്ധതി തലനാട് പഞ്ചായത്തിൽ പ്രസിഡന്റ്‌ രജനി സുധാകരൻ ഉദ്ഘാടനം ചെയ്തു.



തലനാട് : കെ എം മാണി ഫൌണ്ടേഷന്റെയും വേൾഡ് മലയാളി കൗൺസിലിന്റെയും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൌണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ നിയോജകമണ്ഡലത്തിൽ ഉടനീളം നടക്കുന്ന പ്ലാവ് നടീൽ പദ്ധതിക്ക് തലനാട് പഞ്ചായത്തിൽ പ്രസിഡന്റ്‌ രജനി സുധാകരൻ ഉദ്ഘാടനം ചെയ്തു.

കെ എം മാണി ഫൌണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി തന്റെ വീട്ടുവളപ്പിൽ രാവിലെ ഒൻപത് മണിക്ക് പ്ലാവിൻ തൈ നാട്ടുകൊണ്ടാണ് പദ്ധതിക്ക് പാലാ നിയോജക മണ്ഡലത്തിൽ ഉടനീളം തുടക്കം കുറിച്ചത്.
.ഇരുനൂറ് രൂപയിലേറെ വിലവരുന്ന ആയൂർ ജാക്ക് അഥവാ വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവിൻ തൈകളാണ് തികച്ചും സൗജന്യമായി വിതരണം ചെയ്തത്. രണ്ടാം വർഷം മുതൽ കായ്ഫലം തരുന്നതും വർഷത്തിൽ രണ്ടു തവണ കായിക്കുന്നതുമാണ് ഈ പ്ലാവ്. ശരാശരി പതിനഞ്ചു അടി ഉയരത്തിൽ മാത്രമാകും വളരുക.

.എൽ ഡി എഫ് തലനാട് ലോക്കൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്, കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ,തലനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷോളി ഷാജി,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി വിജയൻ,കർഷക സംഘം പ്രതിനിധി വിനോജ്,മെമ്പർമാരായ വത്സമ്മ ഗോപിനാഥ്,റോബിൻ,ആശാ റിജു,ഷമീല ഹനീഫ,രാഗിണി,കേരള കോൺഗ്രസ്സ് എം തലനാട് മുൻ മണ്ഡലം പ്രസിഡന്റ്‌ ജോണി ആലാനി,ജോണി പോർകാട്ടിൽ,യൂത്ത് ഫ്രണ്ട് എം തലനാട് മണ്ഡലം സെക്രട്ടറി നിഥിൻ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.