Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയില്‍ ഇത്തവണത്തെ ആദ്യഅവിശ്വാസം നാളെ



ഈരാറ്റുപേട്ട നഗരസഭാ ചെയ്യര്‍പേഴ്‌സണ്‍ സുഹ്‌റാ അബ്ദുള്‍ ഖാദറിനെതിരെയുള്ള ഇടത് അവിശ്വാസം നാളെ ചര്‍ച്ച ചെയ്യും. അവിശ്വാസ വോട്ടെടുപ്പില്‍ SDPI യുടെ നിലപാട് നിര്‍ണ്ണായകമാകും. SDPI യുടെ പിന്തുണയുണ്ടെങ്കിലെ ഇടത്പക്ഷത്തിന് അവിശ്വാസ പ്രമേയം പാസാക്കാന്‍ കഴിയുകയുള്ളു. നാളെ  11 നാണ് ചര്‍ച്ച. 2015-20 കാലയളവില്‍ 5 അവിശ്വാസപ്രമേയങ്ങള്‍ക്ക് നഗരസഭ സാക്ഷ്യം വഹിച്ചിരുന്നു.

28 അംഗ നഗരസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസില്‍ നിന്നും കൂറ് മാറിയ അന്‍സലന പരികുട്ടിയടക്കം LDF ന് 10 അംഗങ്ങളാണുള്ളത്. UDF ന് 13 ഉം SDPI ക്ക് അഞ്ച് അംഗങ്ങളുമുണ്ട്. അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 15 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇവിടെയാണ് SDPI യുടെ നിലപാട് നിര്‍ണ്ണായകമാകുന്നത്. നിലവിലെ സാഹചര്യത്തില്‍ SDPI അവിശ്വാസത്തെ പിന്തുണച്ച ക്കുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് SDPI യോടടുത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. 

.അവിശ്വാസത്തെ നേരിടാന്‍ UDF പരിശ്രമിക്കുന്നുണ്ടെങ്കിലും അതിജീവിക്കാനുള്ള സാധ്യകളില്ലെനണ് റിപ്പോര്‍ട്ടുകള്‍. അവിശ്വാസത്തെ SDPI ഉള്‍പെടെ ആര്‍ക്ക് വേണമെങ്കിലും പിന്തുണക്കാമെന്ന നിലപാടിലാണ് LDF. പിന്തുണ ആരോടും ആവശ്യപെട്ടിട്ടില്ലെന്നും ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഇടത് കേന്ദ്രങ്ങള്‍ പറയുന്നു. 


.അവിശ്വാസ മേയത്തില്‍ ഒപ്പിട്ട അന്‍സല പരിക്കുട്ടിയെ കടത്തികൊണ്ട് പോയത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA യാണെന്നാരോപിച്ച് UDF, MLA ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നുള്ള സൂചനകളും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ട്. വികസന മുരടിപ്പും, സ്വജന പക്ഷപാതവുമാണ് അവിശ്വാസത്തിനാധാരമായി എല്‍ഡിഎഫ് ചൂണ്ടിക്കാണിക്കുന്നത്.  

Post a Comment

0 Comments