Latest News
Loading...

"ജിഹാദി തീവ്രവാദികൾ അടങ്ങിയില്ലെങ്കിൽ ശക്തമായ തിരിച്ചടി": പി.സി ജോർജ്ജ്

പാലായിൽ ബിഷപ്സ് ഹൗസിലേയ്ക്ക് വെള്ളിയാഴ്ച നടന്നതുപോലെയുള്ള പ്രകടനങ്ങൾ ആവർത്തിച്ചാൽ ശ ക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പി.സി ജോർജ്ജ്. പാലായിൽ ബിഷപിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന പ്ര കടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റൗഡികളാണ് ഇന്നലെ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

.ഇത് ഇവിടെവച്ച് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഈരാറ്റുപേട്ടയിലെ ഉൾപ്പെടെയുള്ള ജിഹാദി തീവ്രവാദികളോ ട് ശക്തമായി പറയുകയാണ്. നിർത്തിയില്ലെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും. പക്ഷേ ഞങ്ങളത് ആഗ്രഹിക്കു ന്നില്ല. വികാരം വിവേകത്തെ മറികടക്കാതെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു. ആരും പറയാതെ പാലായിൽ കൂടിയ ജനമാണിത്. വേണ്ടിവന്നാൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് പാലായിലും ഈരാറ്റുപേട്ടയിലും പ്രകടനം നടത്തുമെന്നും പിസി ജോർജ്ജു പറഞ്ഞു.

.ഈരാറ്റുപേട്ടയിലെയും പാറത്തോട്ടിലെയും ഇടക്കുന്നത്തെയും ആളുകളാണ് പാലയിൽ പ്രകടനം നടത്തിയത്. 10 വർഷത്തിനകം കേരളത്തെ മുസ്ലീം സംസ്ഥാനമാക്കുമെന്നാണ് ഇന്നലെ പറഞ്ഞത്. അയാളെ അറസ്റ്റ് ചെയ്യണം. എല്ലാവരെയും ചെ***മെന്നാണോ പറയുന്നത്. പ്രശ്നങ്ങളുണ്ടാക്കാതെ അടങ്ങുന്നതാണ് നല്ലതെന്നും പിസി ജോർജ്ജ് പറഞ്ഞു.

Post a Comment

0 Comments