Latest News
Loading...

നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരെ പൊന്നാട അണിയിച്ചു ആദരിച്ചു

 
ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ശുചീകരണ വിഭാഗം ജീവനക്കാർക്ക് പാലാ  നഗരസഭയുടെ ആദരം. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. 


.
ചടങ്ങിൽ  നഗരസഭയിലെ എല്ലാ ശുചീകരണ  തൊഴിലാളികളെയും, ഹരിത കർമ്മ സേനാംഗങ്ങളെയും പൊന്നാടയണിയിച്ച് നഗരസഭ ചെയർമാൻ ആദരിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ്  ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര  ഉദ്ഘാടനം ചെയ്തു.
. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷം  വഹിച്ചു. കൗൺസിലർമാരായ ബിന്ദു മനു, സാവിയോ കാവുകാട്ട്, ജോസ് എടേട്ട്, ആർ.സന്ധ്യ , സതി ശശികുമാർ ,സെക്രട്ടറി ജൂഹി മരിയ ടോം, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വം, കൗൺസിൽ ക്ലാർക്ക് ബിജോയി മണർകാട്ട്, ജെ.എച്ച് ഐ. രഞ്ജിത്ത്. ബി , തുടങ്ങിയവർ പ്രസംഗിച്ചു.

.

Post a Comment

0 Comments