Latest News
Loading...

ബുദ്ധിമാന്ദ്യം ഉള്ള യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ

ബുദ്ധിമാന്ദ്യം  ഉള്ള യുവതിയെ പീഡിപ്പിച്ച ആളെ പാലാ പോലീസ് അറസ്റ്റ് ചെയിതു. അയൽ വാസിയായ 54 വയസുള്ള സജി പി ജി  ആണ് പിടിയിലായത്.  ബുദ്ധിമാന്ദ്യം ഉള്ള വലവൂർ സ്വദേശിയായ  34 കാരിയെ പീഡിപ്പിച്ചെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയ്യാളെ അറസ്റ്റ് ചെയ്തത്.  യുവതിയുടെ അമ്മ കിടപ്പ് രോഗിയാണ്. അച്ഛൻ ജോലിക്ക് പോകുന്ന സമയം നോക്കി ടി വി കാണാൻ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നു. 

.പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും സംഭവത്തിൽ ബന്ധുക്കൾക്ക് സംശയം തോന്നിയതിന്റെം അടിസ്ഥാനത്തിൽ പാലാ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയുടെ വീട്ടിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.   

.SHO കെ പി തോംസൺ എസ് ഐ ഷാജി സെബാസ്റ്റ്യൻ ASI എ ടി ഷാജി ASI സജീഷ് സീനിയർ CPO ഷെറിൻ CPO മാരായ അരണ്യ മോഹൻ അശ്വതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Post a Comment

0 Comments