Latest News
Loading...

ഫ്ളിപ്കാര്‍ട്ടിലും ആമസോണിലും വീണ്ടും ഓഫര്‍പെരുമഴക്കാലം



രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്‍പനക്കാരായ ഫ്ളിപ്കാര്‍ട്ടും ആമസോണും വീണ്ടും ബിഗ് ബില്യണ്‍ സെയിലുമായി രംഗത്ത് ഒക്ടോബാര്‍ ആദ്യവാരമാണ് വില്പന. ഒക്ടോബര്‍ 7നാണ് ആദ്യം ഫ്ളിപ്കാര്‍ട് സെയല്‍ പ്രഖ്യാപിച്ചിരുന്നത്.  എന്നാല്‍ ആമസോണ്‍ തങ്ങളുടെ സിയില്‍ തുടങ്ങുന്നത് ഒക്ടോബര്‍ 3ന് ആണെന്ന് പ്രഖ്യാപിച്ചതോടെ ഫ്ളിപ്കാര്ട്ട് ഒക്ടോബര്‍ 2ന് അര്‍ധരാത്രി മുതലെന്ന് തീയതി പുനക്രമീകരിച്ചു. ഒക്ടോബര്‍ 10 വരെയാണ് വില്‍പനമേള.

 വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളോടെ ലഭ്യമാകും. കൂടാതെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% തല്‍ക്ഷണ ഡിസ്‌ക്കൗണ്ടു ലഭിക്കും. വിവിധ ബാങ്കുകളുമായി ചേര്‍ന്നാണ് 2 ഓണ്‍ലൈന്‍ ഭീമന്‍മാരും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. 


.
ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്ക് കീഴിലുള്ള എല്ലാ ഡീലുകളും ഫ്‌ലിപ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വില്‍പനയില്‍ ലഭ്യമാകുന്ന ചില മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകളില്‍ ചിലത് പ്രഖ്യാപിച്ചു.  ചില മികച്ച മൊബൈല്‍ ഓഫറുകള്‍ 

പോക്കോ എം 3 

പോക്കോ എം 3 ഓഫറില്‍ 11,999 രൂപയ്ക്ക് ലഭിക്കും. വില്‍പ്പനയുടെ ഭാഗമായി 9,499 രൂപയ്ക്കും.  2340 x 1080 പിക്‌സല്‍ റെസല്യൂഷനും 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണിനുള്ളത്. സ്മാര്‍ട്ട്‌ഫോണിന് വലിയ 6000 mAh ബാറ്ററിയുണ്ട്, 22.5W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു.
.ഓപ്പോ A53

ഓപ്പോ A53 3000 രൂപ കുറച്ചു 12,990 രൂപയ്ക്ക് ലഭിക്കും. 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുണ്ട്. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ 53 ല്‍ ഉള്ളത്.  5000 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന് 5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു.

മോട്ടറോള G60

മോട്ടറോള ജി 60 ബിഗ് ബില്ല്യണ്‍ ഡേയ്‌സ് വില്‍പ്പനയുടെ ഭാഗമായി 15,999 രൂപയ്ക്ക് ലഭിക്കും.  6.78 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉണ്ട്.  108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 32 മെഗാപിക്‌സല്‍ ഫ്രണ്ട് സെല്‍ഫി ക്യാമറയും ഉള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് മോട്ടറോള ജി 60 ല്‍ ഉള്ളത്.  വലിയ 6000 എംഎഎച്ച് ബാറ്ററിയുണ്ട്.


.മൈക്രോമാക്‌സ് ഇന്‍ നോട്ട് 1

മൈക്രോമാക്‌സില്‍ നിന്നുള്ള ഐഎന്‍ നോട്ട് 1 ന് നിലവിലെ വിലയായ. 10,999. രൂപയില്‍ നിന്നും ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയുടെ ഭാഗമായി ഇത് 9499 രൂപയ്ക്ക് ലഭ്യമാകും.  4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 16 മെഗാപിക്‌സല്‍ ഫ്രണ്ട് സെല്‍ഫി ക്യാമറയും ഉള്ള ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് 

ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വലിയ ഡിസ്കൗണ്ട് മേളകള്‍ക്കെതിരെ ചെറുകിട വ്യാപാരികളുടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

Post a Comment

0 Comments