Latest News
Loading...

പുതിയ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു.



കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ പുതിയ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. വിവിധ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ഇതില്‍പെടും. പുതിയ കണ്ടയിന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍ താഴെ പറയുംവിധമാണ്.

ഈരാറ്റുപേട്ട 9, 10, 14
കടനാട് 5,9,10
കിടങ്ങൂര്‍ 1,2
മൂന്നിലവ് 3
മുത്തോലി 2
പാലാ 7
പള്ളിക്കത്തോട് 8, 12
പൂഞ്ഞാര്‍ 8, 13
പൂഞ്ഞാര്‍ തെക്കേക്കര 11, 12, 14
രാമപുരം 1, 2, 5, 16, 17


കണ്ടയിന്‍മെന്റ് സോണ്‍  ഒഴിവാക്കിയവ
തീക്കോയി 12
തലനാട് 4
തലപ്പലം 11


.കണ്ടെയിന്‍മെന്റ് സോണിലെ അധിക നിയന്ത്രണങ്ങള്‍

അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷന്‍ കടകളും മാത്രമേ ഈ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. റേഷന്‍ കടകളുടെ സമയം രാവിലെ 8.30 മുതല്‍ ഉച്ച കഴിഞ്ഞ് 2.30 വരെയും മറ്റ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെയും നിജപ്പെടുത്തുന്നു.

2 അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകള്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തേണ്ടതും ടി നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സ് ആപ്പ് മുഖാന്തിരമോ മുന്‍കൂറായി നല്‍കുന്ന ലിസ്റ്റ് പ്രകാരം സ്ഥാപനങ്ങള്‍ എടുത്ത് വെക്കുന്ന പാക്കറ്റുകള്‍ മുന്‍കൂറായി നിശ്ചയിക്കുന്ന സമയത്ത്, ഓണ്‍ലൈനായോ നേരിട്ടോ പണം നല്‍കി ഉപഭാക്താക്കള്‍ക്ക് സ്വീകരിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 

. ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണ സംവിധാനം അനുവദനീയമല്ല. ഹോട്ടലുകളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ പാഴ്‌സല്‍ സര്‍വ്വീസ് മാത്രം അനുവദനീയമാണ്.

.. മരണാനന്തര ചടങ്ങുകള്‍ മാത്രം 20 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല എന്ന നിബന്ധനയോടെ അനുവദനീയമാണ്. covid19jagaratha പോര്‍ട്ടലില്‍ ഇവന്റ് രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മറ്റ് യാതൊരു ചടങ്ങുകളും അനുവദനീയമല്ല.

. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുള്ള തുടര്‍ച്ചയായ അനൌണ്‍സ്‌മെന്റ് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഏര്‍ പാടാക്കേണ്ടതാണ്.

. പ്രദേശങ്ങളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പോലീസ്, ആരോഗ്യവകുപ്പ്, ശക്തമാക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്. 

. ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. 

. എല്ലാ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ surveillance Intensify ചെയ്യേണ്ടതാണ്.

. പൊതുജനങ്ങള്‍ യാതൊര കാരണവശാലും ആവശ്യമില്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്. കൂടാതെ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലാത്തതാണ്. 

Post a Comment

0 Comments