Latest News
Loading...

പാലാ ബിഷപ്പ് ഹൗസിലേക്ക് മുസ്‌ലിം ഐക്യ വേദി മാർച്ച്‌ നടത്തി

പാലാ : കേരളത്തിൽ ലവ് ജിഹിദിനൊപ്പം നാർക്കോട്ടിക് ജിഹാദും വ്യാപകമാവുന്നു എന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ  ആരോപണത്തിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്ലിം ഐക്യവേദി പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച്‌ നടത്തി. പാലാ ളാലം ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച്‌ ബിഷപ്പ് ഹൗസിന് സമീപം പോലീസ് തടഞ്ഞു. 

.ഇത്തരം സഭാധ്യക്ഷന്മാരുടെ ആരോപണങ്ങൾ കേരളത്തിലെ സമധാനന്തരീക്ഷം തകർക്കുമെന്നും, വർഗ്ഗീയ ധ്രുവീകരണത്തിന് കാരണമാവുമെന്നും പ്രതിഷേധ സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട് പോപുലർ ഫ്രണ്ട് കോട്ടയം ജില്ല പ്രസിഡന്റ് സുനീർ മൗലവി അൽ ഖാസിമി പ്രസ്താവിച്ചു. 

.വർഗ്ഗീയത വിളമ്പുന്ന പാലാ ബിഷപ്പിനെതിരിൽ കേരള ഗവൺമെന്റ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും, പോലീസ് നീതിക്കൊപ്പം ചേർന്ന് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും വിഷയാവതരണം നടത്തി ഷെമീർ അലിയാർ സംസാരിച്ചു പ്രതിഷേധ മാർച്ചിൽ വൻ ജനാവലി പങ്കെടുത്തു.

Post a Comment

0 Comments