Latest News
Loading...

മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസേർച്ചിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി



പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹോദര സ്ഥാപനമായ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസേർച്ചിൽ പുതിയ കോഴ്സുകൾക്ക് തുടക്കമായി. 

.ഇന്നലെ രാവിലെ 10.30 നു മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടന്ന ചടങ്ങിൽ പാലാ രൂപതയുടെ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. ആർത്രോപ്ലാസ്റ്റി, ആർത്രോസ്കോപ്പി ഫെല്ലോഷിപ്പ്, എം ബി എ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് എന്നീ കോഴ്സുകൾക്കൊപ്പം... 

.പ്ലസ് ടു പഠനം പൂർത്തിയാക്കിയവർക്കായി, ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡയാലിസിസ് ടെക്നോളജി, അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി, മെഡിക്കൽ റെക്കോഡ് ടെക്നോളജി, ഹോസ്പിറ്റൽ സ്റ്റെറിലൈസേഷൻ ടെക്നോളജി, നഴ്സിംഗ് അസിസ്റ്റന്റ് ആൻഡ് ഹോം കെയർ എന്നിങ്ങനെ വിവിധ ഡിപ്ലോമ കോഴ്സുകളും ആരംഭിച്ചു. 
ആശുപത്രിയുടെ സൗകര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ക്ലാസുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. 

.ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, ശ്രീ. ലിറിക് എബ്രഹാം, മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസേർച്ച് ഡയറക്ടർ ഫാ. ജോജോ മാത്യു ചേന്നാട്ട്, മെഡിക്കൽ ഡയറക്ടർ, മറ്റു ഡയറക്ടർമാർ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments