Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി ഗൃഹപ്രവേശനം



തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം പണി പൂർത്തിയാക്കിയ വീടുകളുടെ ഗൃഹപ്രവേശന ചടങ്ങും താക്കോൽദാനവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് താക്കോൽ ദാന കർമ്മം നിർവഹിച്ചു.

 ഗ്രാമ പഞ്ചായത്തിൽ നിന്ന് സ്ഥലവും വീടും നൽകി പണിപൂർത്തിയാക്കിയ എസ് ടി വിഭാഗത്തിൽപ്പെട്ട മിനി ജോസഫ്, പൊട്ടംപ്ലാക്കൽ എന്നയാളുടെ ഭവനത്തിലാണ് ചടങ്ങു നടന്നത്. 73 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിപ്രകാരം നിലവിൽ പൂർത്തീകരിച്ചിട്ടുള്ളത്.10 വീടുകൾ കൂടി എഗ്രിമെന്റായത് പണി പൂർത്തീകരിക്കുവാൻ ഉണ്ട്.
. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജു, സ്റ്റാൻഡിങ് ചെയർമാൻ ബിനോയ് ജോസഫ് മെമ്പർമാരായ, സിറിൽ റോയി,മാജി തോമസ്,ദീപ സജി, ഹെഡ് ക്ലർക്ക് ജൂലിയറ്റ് ജോസഫ്,പ്ലാൻ ക്ലർക്ക് അബ്ദുൽ റൗഫ് വി ഇ ഒ മാരായ അർജുൻ മോഹൻ,സൗമ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

.

Post a Comment

0 Comments