Latest News
Loading...

യുഡിഎഫ് സമരം രാഷ്ട്രീയ പ്രേരിതം

ഈരാറ്റുപേട്ട : യുഡിഎഫ് നേതൃത്വത്തിലുള്ള ഈരാറ്റുപേട്ട നഗരസഭ ഭരണസമിതിക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസം സെപ്റ്റംബർ 13 പരിഗണിക്കാനിരിക്കെ ഭരണസമിതിയുടെ അഴിമതിയും, ഭരണപരാജയം മറച്ചുപിടിക്കുവാനാണ് പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെ കള്ള പ്രചരണങ്ങൾ നടത്തികൊണ്ട് യുഡിഫ് സമരം നടത്തുന്നത് എൽഡിഎഫ് . ഇത് ജനങ്ങൾ അവജ്ഞയോടെ തള്ളികളയുമെന്നും, എംഎൽഎയെ രാഷ്ട്രീയമായി ആക്രമിക്കുന്നതിനും അപകീർത്തിപ്പെടുത്തുവാനും ലക്ഷ്യം വെച്ച് യുഡിഎഫ് നടത്തുന്ന എംഎൽഎ ഓഫീസ് മാർച്ച് ഉപേക്ഷിക്കണമെന്നും എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

.അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ച യുഡിഎഫ് നടപടികൾ അംഗീകരിക്കാൻ കഴിയാത്ത ഭാഗമായി യുഡിഎഫ് സ്വമേധയ മുന്നണി വിട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് എൽഡിഎഫ് അവിശ്വാസം നൽകേണ്ടിവന്നത്. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള യുഡിഫ് നീക്കത്തെ ഏതു വിലകൊടുത്തും എതിർത്ത് പരാജയപ്പെടുത്തുമെന്നും എൽഡിഎഫ് നേതാക്കൾ അറിയിച്ചു. 

.എൽഡിഎഫ് നേതാക്കളായ ജോയ് ജോർജ്, കുര്യാക്കോസ് ജോസഫ്, എംജി ശേഖരൻ, അഡ്വ. സാജൻ കുന്നത്ത്, അഡ്വ.ജെയിംസ് വലിയവീട്ടിൽ, ഈകെ മുജീബ്, എംഎച് ഷെനീർ,കെഎം ബഷീർ, കെഎസ് നൗഷാദ്, പി എഫ് റഫീഖ്, മാഹിൻ തലപ്പള്ളി, അൻഷാദ് പ്ലാമൂട്ടിൽ, ഉണ്ണികുഞ്ഞ് വെളുക്കുന്നേൽ എന്നിവർ വാർത്ത സമേളനത്തിൽ അറിയിച്ചു.

Post a Comment

0 Comments