Latest News
Loading...

കൊടിമരഘോഷയാത്ര കൊട്ടാരക്കരയിലേയ്ക്കു പുറപ്പെട്ടു


പാലാ: കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള കൊടിമരത്തിൻ്റെ ഘോഷയാത്ര പ്രയാണം മാണി സി കാപ്പൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ മുൻ എം പി ചെങ്ങറ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ ആർ അജിത്കുമാർ, തിരുഭാവരണം കമ്മീഷണർ എസ് അജിത്കുമാർ, ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ ഡി സുനിൽകുമാർ, ഉപദേശക സമിതി പ്രസിഡൻ്റ് വിനായക എസ് അജിത്കുമാർ, ജിനു ബി നായർ തുടങ്ങിയവർ പങ്കെടുത്തു.  





.കൊഴുവനാൽ മനക്കുന്ന് പി വി മധുവിൻ്റെ പുരയിടത്തിലെ തേക്കാണ് ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി കൊണ്ടുപോയത്. രാവിലെ ആരംഭിച്ച വൃക്ഷ പൂജയ്ക്കുശേഷമാണ് തേക്ക് മുറിച്ചത്. സജി രാഘവൻ വലിയമറ്റത്തിലാണ് ക്ഷേത്രത്തിനായി തേക്ക് വാങ്ങിയത്. മാസങ്ങൾക്കു മുമ്പ് കൊടുങ്ങല്ലൂർ മഹാദേവ ക്ഷേത്രത്തിലേയ്ക്കു കൊടിമര ആവശ്യത്തിനായി ഇവിടെ നിന്നും തേക്ക് കൊണ്ടുപോയിരുന്നു.



Post a Comment

0 Comments