Latest News
Loading...

മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു



മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎം റോയ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. 82 വയസായിരുന്നു.ഏറെ നാളായി രോ​ഗ ബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടവന്ത്രയിലെ വീട്ടിലായിരുന്നു അന്ത്യം. 


.ഇം​ഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. കേരള ഭൂഷണം, ദി ഹിന്ദു, എക്കണോമിക്സ് ടൈംസ്, മം​ഗളം, വാർത്താ ഏജൻസിയായ യുഎൻഐ എന്നിവയിൽ പ്രവർത്തിച്ചു.
.എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം പത്രപ്രവർത്തന രം​ഗത്തെത്തുന്നത്. കേരള പത്രപ്രവർത്തക യൂനിയന്റെ പ്രസിഡന്റായി കെഎം റോയ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. 

.മൂന്ന് നോവലുകളും രണ്ട് യാത്രാ വിവരണങ്ങളും ഉൾപ്പെടെ 12 പുസ്തകങ്ങളാണ് കെഎം റോയ് എഴുതിയിട്ടുള്ളത്.അര നൂറ്റാണ്ട് പത്രപ്രവർത്തന രം​ഗത്ത് സജീവമായിരുന്നു. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

പ്രശസ്ത പത്രപ്രവർത്തകൻ കെ എം റോയ് യുടെ നിര്യാണത്തിൽ ഡി സി കെ രക്ഷാധികാരി മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു. മാതൃകാപരമായ പത്രപ്രവർത്തനമാണ് അദ്ദേഹം നിർവ്വഹിച്ചിരുന്നതെന്ന് മാണി സി കാപ്പൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Post a Comment

0 Comments