എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും അപകട ഇൻഷുറൻസ് പരിരക്ഷയൊരുക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ. മാർ സ്ലീവാ മെഡിസിറ്റി പാലാ ആതുര ശുശ്രൂഷ രംഗത്ത് 2 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് ആക്സിഡന്റ് & ട്രീറ്റ്മെന്റ് ഇൻഷുറൻസ് സൗകര്യമൊരുക്കിയിരിക്കുന്നത്. പോളിസി രേഖകൾ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശുപത്രിയിലെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ ശ്രീ ടോണി മാനുവലിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
.ആശുപത്രിയുടെ ഒന്നാം വാർഷികത്തിൽ ജീവനക്കാർക്കായി ഏർപ്പെടുത്തിയ കോവിഡ് കവച് ഇൻഷുറൻസ് പരിരക്ഷ കോവിഡിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് വളരെയേറെ സഹായകരമായിരുന്നു. ഈ പരിരക്ഷയ്ക്ക് പുറമെയാണ് രണ്ടാം വാർഷികത്തിൽ അപകട ഇൻഷുറൻസും മാർ സ്ലീവാ മെഡിസിറ്റി പാലാ ജീവനക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.
.
0 Comments